ബി.എസ്.എന്‍.എല്‍ മെഗാമേള ഇന്നുമുതല്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍

തളിപ്പറമ്പ: ബിഎസ്എന്‍എല്‍ മെഗാമേള ഇന്നു മുതൽ 16 വരെ തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ നടക്കും. അടുത്തിടെ പ്രഖ്യാപിച്ച ജനപ്രിയ ഓഫറുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന മേള ഇന്നു രാവിലെ 9.30 ന് ചലച്ചിത്ര സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്യും.

ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ അശോക് എച്ച്. കല്ലേര്‍ അധ്യക്ഷത വഹിക്കും. മേളയോടനുബന്ധിച്ച് ടെലകോം പ്രദര്‍ശനവും, കൂടാതെ വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുടെ നയിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കും. അച്ചടിച്ച ബില്ലുകള്‍ പൂര്‍ണമായും ഒഴിവാക്കി ഇ-ബില്ലിംഗ് വഴി ഗോഗ്രീന്‍ ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ തങ്ങളുടെ ഇ-മെയില്‍ ഐഡി കസ്റ്റമര്‍ സര്‍വീസ് സെന്‍ററുകളിലോ എക്‌സ്‌ചേഞ്ചുകളിലോ നൽകണം.പുതിയ കണക്ഷൻ എടുക്കുന്നവർക്കും തങ്ങളുടെ സിം പോർട്ട് ചെയ്യുന്നവർക്കും 4ജി സിം സൗജന്യമായും നൽകുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: