ചരിത്രത്തിൽ ഇന്ന്: മാർച്ച് 14

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് മാർച്ചിലെ രണ്ടാമത്തെ വ്യാഴം.. ലോക വൃക്ക ദിനമായി ആചരിക്കുന്നു..

ഇന്ന് നദീ സംരക്ഷണ ദിനം… ഡാം വിരുദ്ധ ദിനം

ഗണിത സ്നേഹികൾ ഇന്ന് പൈദിനമായി ആചരിക്കുന്നു… 1988 മാർച്ച് 14 ന് സാൻഫ്രാൻസിസ്കോയിലാണ് ആദ്യമായി പൈ ദിനം കൊണ്ടാടിയത്. പൈയുടെ ഏകദേശ വിലയായ 3. 14 (3..മാർച്ച് മാസം 14 തീയതി) കണക്കിലെടുത്താണ് ഇന്ന് ആചരിക്കുന്നത്..

ആൽബർട്ട് ഐൻസ്റ്റൈന്റെ ജൻമദിനമായ ഇന്ന് ലോക ശാസ്ത്രജ്ഞരുടെ ദിനമായും കൊണ്ടാടുന്നു..

Save a Spider day (ചിലന്തി സംരക്ഷണ ദിനം).. വംശ നാശം നേരിടുന്ന ചിലന്തികളെ സംരക്ഷിക്കുന്നതിനായി ആചരിക്കുന്നു.. പ്രധാനമായും അമേരിക്കയിൽ…

1489- സൈപ്രസ് രാജ്ഞി കാതറിൻ കൊർനാരോ തന്റെ രാജ്യം വെനിസിന് വിറ്റു…

1794- പരുത്തി റാട്ട് യന്ത്രത്തിന്റെ പേറ്റന്റ് ഏലി വിറ്റ്നി സ്വന്തമാക്കി….

1889 – ആകാശഗമനത്തിനുള്ള ബലൂണിന്റെ പേറ്റന്റ് ഫെർഡിനാന്റ് വോൻ സെപ്പെല്ലിൻ സ്വന്തമാക്കി…

1913- മറ്റ് മതവിഭാഗങ്ങളിൽ കടുത്ത പ്രതിഷേധം വിളിച്ചു വരുത്തി ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി, ക്രിസ്ത്യൻ രീതിയിലല്ലാത്ത മുഴുവൻ വിവാഹങ്ങളും അസാധുവാക്കി…

1923 – വാറൻ ജി. ഹാർഡിങ് അമേരിക്കയിലെ നികുതി അടയ്ക്കുന്ന ആദ്യ പ്രസിഡന്റ് ആയി…

1931.. ഇന്ത്യയിലെ സംസാരിക്കുന്ന ആദ്യ ചലച്ചിത്രം ആലം ആര പ്രദർശനം തുടങ്ങി…

1942- പെനിസിലിൻ ഉപയോഗിച്ച് ആദ്യമായി ഒരു രോഗിയുടെ ജീവൻ നിലനിർത്തിയ ചരിത്ര സംഭവം….

1958 – ആഫ്രിക്കൻ നാഷണൽ കൊൺഗ്രസിനെ ദക്ഷിണാഫ്രിക്കൻ സർക്കാർ നിരോധിച്ചു…

1960- രണ്ടാം ലോക മഹായുദ്ധം അവസാനിച്ച് 15 വർഷത്തിന് ശേഷം ആദ്യമായി ജർമനി ഇസ്രയേൽ കൂടിക്കാഴ്ച…

1971 – കെൻ റോസ്‌വാൾ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടി… ഏതെങ്കിലും ഒരു ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റിലെ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ കിരീടം നേടിയ ആദ്യ വ്യക്തി…

1979- ചൈനയിൽ വിമാന ദുരന്തം.. 200 ലേറെ മരണം…

1978- ഓപ്പറേഷൻ ലിറ്റനി.. ഇസ്രയേൽ സൈന്യം ലെബനനിൽ അധിനിവേശം നടത്തി..

1988- ശ്രീലങ്കയിലെ IPKF സേവനത്തിനിടെ തമിഴ്പുലികളാൽ വധിക്കപ്പെട്ട മലയാളിയായ മേജർ പരമേശ്വരൻ പരം വീര ചക്ര നേടുന്ന ആദ്യ മലയാളിയായി…

1989- ആസാമിലെ മാനസ് ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു..

1990 – മിഖായേൽ ഗോർബച്ചേവ് സോവിയറ്റ്‌ കോൺഗ്രസ് പ്രസിഡന്റ് ആയി അധികാരമേറ്റു…

1995- ഡി ഡി ഇന്റർനാഷണൽ ചാനൽ സംപ്രേഷണം തുടങ്ങി..

1996- സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നു.. സുഗതകുമാരി ആദ്യ അദ്ധ്യക്ഷ..

2004- വ്ലാഡിമിർ പുടിൻ വീണ്ടും റഷ്യൻ പ്രസിഡണ്ടായി

2013 – Xi – Jinping പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പുതിയ പ്രസിഡണ്ടായി..

2016- ചൊവ്വയിലെ ജീവ സാന്നിദ്ധ്യം തേടി എക്സോ മാർസ് ട്രെയിസ് ഗാസ് ഓർബിറ്റർ (ടി ജി ഒ ) വിക്ഷേപിച്ചു…

2016- റഷ്യൻ പട്ടാളത്തെ സിറിയയിൽ നിന്നു പിൻവലിച്ചു…

2018 – ഏയ്ൻജല മെർക്കൽ നാലാം തവണയും ജർമൻ ചാൻസലർ ആയി അധികാരമേറ്റു…

2018- ലോക സന്തോഷ് റിപ്പോർട്ട് (World Happiness Report) പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ള രാജ്യമായി ഫിൻലൻഡ്‌ പ്രഖ്യാപിക്കപ്പെട്ടു… ബുറുണ്ടി ഏറ്റവും സന്തോഷമില്ലാത്ത രാജ്യവും…

ജനനം

1832… ആയില്യം തിരുനാൾ രാമവർമ… തിരുവിതാംകൂർ രാജാവ്…

1879- ആൽബർട്ട് ഐൻസ്റ്റൈൻ – ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്. ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ.. ആപേക്ഷിക സിദ്ധാന്തം, ക്വാണ്ടം മെക്കാനിക്സ്, ഫോട്ടോ ഇലക് ട്രിക്ക് എഫക്ട് തുടങ്ങി ശാസ്ത്രത്തിന്റെ സകല മേഖലയിലും സ്പർശിച്ച വ്യക്തിത്വം… നൂറ്റാണ്ടിന്റെ മനുഷ്യൻ ആയി ടൈം മാസിക തിരഞ്ഞെടുത്തു… മഹാത്മജിയെ പറ്റി പറഞ്ഞപ്പോൾ “ഇതുപോലൊരു….” എന്നു തുടങ്ങുന്ന പ്രശസ്തമായ വരികൾ ഐൻസ്റ്റൈനിന്റേതാണ്…

1902_ ഡബ്ലു എച്ച് ഡിക്രൂസ്.. കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധി…

1913- എസ് കെ പൊറ്റക്കാട് എന്ന ശങ്കരൻ കുട്ടി പൊറ്റക്കാട്.. 1980 ൽ ജ്ഞാന പീഠം കയറിയ ഒരു ദേശത്തിന്റെ കഥയുടെ രചയിതാവ്… കോഴിക്കോട് സ്വദേശി..

1965- ആമിർ ഖാൻ .. ഹിന്ദി നടൻ… 2013 ൽ പദ്മ ഭൂഷൺ…

1972- ഇറോം ശർമിള…മണിപ്പുരിൽ നിന്നുള്ള ഉരുക്കു വനിത എന്നറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തക.

ചരമം

1883- കാറൽ മാർക്സ്.. കമ്യുണിസ്റ്റ് മാനിഫെസ്റ്റോ യുടെ സൃഷ്ടാവ്.. ലോകത്തിന് മുമ്പാകെ പുതിയ ഒരു മാതൃക സൃഷ്ടിച്ചു..

1932- ജോർജ് ഈസ്റ്റ്മാൻ – ക്യാമറ ഫിലിം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ.. ജീവനൊടുക്കി

1979- പി.ജെ. ആൻറണി- എം.ടി.യുടെ നിർമാല്യത്തിലൂടെ മലയാളത്തിലെ ആദ്യ ഭരത് അവാർഡ് ജേതാവ്..

1986- കെ.സി.എബ്രഹാം – സ്വാതന്ത്ര്യ സമര സേനാനി.. കേരള നിയമസഭാംഗം.. മുൻ MLA .. മുൻ ആന്ധ്ര ഗവർണർ… മുൻ കെ പി സി സി പ്രസിഡന്റ്

2010 – വിന്താ കരന്തക്കർ… 2003 ൽ ജ്ഞാനപീഠം കയറിയ മറാത്തി സഹിത്യകാരൻ

2018- സ്റ്റീഫൻ ഹോക്കിങ്.. വിഖ്യാത ശാസ്ത്രജ്ഞൻ ചക്രക്കസേരയിൽ ജീവിച്ച് കൈകാലുകൾ തളർന്ന് പോയി.. നാഡീ രോഗ ബാധിതനായിരുന്നെങ്കിലും

മനസ്സ്തളരാതെ ശാസ്ത്രത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അതുല്യ പ്രതിഭ…

(സംശോധകൻ .. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: