സ്വസ്ഥം കുടംബ തർക്ക പരിഹാര കേന്ദ്രത്തിൽ പരാതികൾ കേട്ടു തുടങ്ങിവനിത ശിശുവികസന വകുപ്പ് കണ്ണൂർ വുമൺ പ്രൊട്ടക്ഷൻ ഓഫീസിലെ സ്വസ്ഥം-കുടുംബ തർക്ക പരിഹാര കേന്ദ്രത്തിൽ ഫെസിലിറ്റർമാർ പരാതി കേട്ട് തുടങ്ങി. കുടുംബങ്ങളിൽ പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാതെയും പരസ്പരം വിശ്വാസം നഷ്ടപ്പെട്ട് ശാരീരികമായും മാനസികമായും അകലുകയും ചെയ്ത് ഒരു കൂരയിൻ കീഴിൽ അപരിചിത പോലെ കഴിയുന്നവർക്കായാണ് സ്വസ്ഥം തുടങ്ങിയത്.വിരമിച്ച അധ്യാപികമാർ, വനിത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഇത്തരം പരാതികൾ വിശദമായി കേട്ട് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 8129469393 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്താൽ സ്വസ്ഥത്തിൽ പരാതി രജിസ്റ്റർ ചെയ്യാം.കുടുംബ തർക്കങ്ങൾ ഗുരുതരമായ ഗാർഹിക അതിക്രമങ്ങൾക്കിട നൽകാതെ പരിഹരിക്കുന്നതിനാണ് സ്വസ്ഥം പ്രൊജക്ട് രൂപീകരിച്ചതെന്ന് വുമൺ പ്രൊട്ടക്ഷൻ അറിയിച്ചു. ഗാർഹിക അതിക്രമ പരാതികൾ നേരിട്ടോ തപാലിലോ ഇമെയിൽ വഴിയോ സിവിൽ സ്റ്റേഷനിലെ വുമൺ പ്രൊട്ടക്ഷൻ ഓഫീസിലേക്ക് അയക്കാം. ഫോൺ: 8281999064. ഇമെയിൽ: wpoknr2018@gmail.com

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: