വീടിന് തീപിടിച്ചു

ശ്രീകണ്ഠാപുരം: വീടിന് തീപിടിച്ചു മേൽക്കൂരയും അടുക്കളയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു ഗ്യാസ് സ്റ്റൗവിനും തീ പിടിച്ചു വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ 4.30 മണിയോടെ ശ്രീകണ്ഠാപുരം സി എച്ച് നഗറിലാണ് സംഭവം. പള്ളിപ്പുറത്ത് ഖദീജയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. അടുക്കളയിൽ സൂക്ഷിച്ച ഫിഡ്ജ്, മിക്സി, ഗ്യാസ് അടുപ്പ് എന്നി അഗ്നിക്കിരയായി. അടുക്കള ഭാഗം പൂർണ്ണമായും കത്തിനശിച്ച നിലയിലാണ് .തീയും പുകയും കണ്ട് വീട്ടുകാരും പരിസരവാസികളും തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ടി.അജയൻ്റെയും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി.സഹദേവൻ്റെയും നേതൃത്വത്തിൽ ഒരു മണിക്കുറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: