ചീട്ടുകളി മൂന്ന് പേർ പിടിയിൽ

വെള്ളരിക്കുണ്ട്: ചീട്ടുകളി മൂന്നംഗ സംഘം പിടിയിൽ
.ഭീമനടി താലോല പൊയിയിലിലെ സുരേശൻ, ബേളൂർ ഓർക്കുളത്തെ സാംസ്അലി, ബേളൂർ നായിക്കാം തട്ടിലെ മനോജ് എന്നിവരെയാണ് ക്ലായിക്കോട് കൊട്ടാരം ക്ഷേത്ര ഉത്സവ പറമ്പിൽ നിന്ന് എസ്.ഐ.എൻ.പി.വിജയകുമാറും സംഘവും പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 3010 രൂപ പോലീസ് പിടിച്ചെടുത്തു.