പോക്സോ കേസിൽ ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ

ആദൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ റബ്ബർ ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ. പാണത്തൂർ പനത്തടി റാണിപുരം സ്വദേശി കെ.വി.ചന്ദ്രനെ (39)യാണ് ആദൂർ എസ്.ഐ.ഇ.രത്‌നാകരൻ അറസ്റ്റു ചെയ്തത്.11 വയസുകാരിയായ പെൺകുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഇയാൾ പീഡനത്തിനിരയാക്കിയത്.സ്കൂളിൽ വെച്ച് കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കിയ സാഹചര്യത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പ്രതിയെ പോക്സോനിയ മപ്രകാരം അറസ്റ്റു ചെയ്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: