കണ്ണൂരിലെ ബോംബേറ്: ഒരാൾ അറസ്റ്റിൽ, മൂന്ന് പേർ കസ്റ്റഡിയില്‍

കണ്ണൂര്‍ .വിവാഹ വീടിന് സമീപം ബോംബേറ് ഒരാൾ അറസ്റ്റിൽ.ഏച്ചൂർ സ്വദേശി പാറക്കണ്ടി അക്ഷയ് യി(24)നെയാണ് എടക്കാട് പോലീസ് ഇൻസ്പെക്ടർ അനിൽ അറസ്റ്റു ചെയ്തത്.
തോട്ടടയിലെ ബോംബേറില്‍ പ്രധാന പ്രതികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു പ്രതി മിഥുൻ ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായവർ ഏച്ചൂര്‍ സ്വദേശികളാണ്. നേരത്തെ കസ്റ്റഡിയിലെടുത്ത തോട്ടട സ്വദേശികളെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കൊലപ്പെട്ട ഏച്ചൂരിലെ ജിഷ്ണു ബോംബുമായെത്തിയ സംഘത്തിലെ അംഗമായിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു ബോംബെറിഞ്ഞ സംഘത്തിനൊപ്പമാണ് ജിഷ്ണു വിവാഹ സ്ഥലത്തെത്തിയത്. ആദ്യമായി എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിന്റെ തലയില്‍ പതിക്കുകയായിരുന്നെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. ബോംബ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നവരെ ഇതിനകംപോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിനുശേഷം അക്രമിസംഘം ഒരു ട്രാവലറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെഉച്ചക്കാണ് കണ്ണൂര്‍ തോട്ടടയില്‍ ബോംബേറ് നടന്നത്. റോഡിലാണ് യുവാവിന്റെ മൃതദേഹം തലപൊട്ടി കണ്ടെത്തിയത്. വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി