പാപ്പിനിശേരി മേല്‍പാലത്തിന്റെ നിര്‍മാണത്തിൽ ഗുരുതര ക്രമക്കേടുകള്‍; കെ.എസ്.ടി.പി യോട് മുഴുവൻ രേഖയും ഹാജറാക്കാൻ വിജിലൻസ്

പാപ്പിനിശ്ശേരി: വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. പ്രധാന പ്രശ്നം എക്സ്പാന്ഷന് ജോയിന്റുകളിലെ വിള്ളലാണ്. പാലത്തിന്റെ ബെയറിംഗ് മൂവ്മെന്റിലും തകരാറുണ്ട്.അതോടൊപ്പം വാഹനങ്ങള്‍ കടന്നു പോകുമ്ബോഴുള്ള പ്രകമ്ബനം കൂടുതലാണെന്നും വിജിലന്‍സ് കണ്ടൈത്തിയിട്ടുണ്ട്.
വിശദമായ അന്വേഷണം നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്താന്‍ വേണം. കണ്ണൂര്‍ വിജിലന്‍സ് ഇക്കാര്യമാവശ്യപ്പെട്ട് യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ.എസ്.ടി.പിയോട് വിജിലന്‍സ് ആവശ്യപ്പെട്ടു.
പാലത്തില്‍ വിദഗ്ധ പരിശോധനയും നടത്തും. . സാംപിള്‍ പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പാലാരിവട്ടം പാലം നിര്‍മിച്ച ആര്.ഡി.എസ് ഗ്രൂപ്പാണ് പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലവും നിര്‍മിച്ചത്.