ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

കണിച്ചാർ: ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കണിച്ചാർ, കൊളക്കാട് ,പൂളക്കുറ്റി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ / ഇറച്ചിക്കടകൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ വ്യാപക റെയിഡ് നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ച് പിഴ ഈടാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ.ആഗസ്റ്റിൻ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ കമ്മത്ത്, റിയാസ് അലി, സന്തോഷ് കുമാർ. എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: