കടമ്പൂർ ഈസ്റ്റ് യുപി സ്കൂൾ പഠനോത്സവം-2019; എസ്.എസ്.എ കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി വിശ്വനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എടക്കാട്: എടക്കാട് ബസാറിൽ വെച്ചു നടന്ന കടമ്പൂർ ഈസ്റ്റ് യുപി സ്കൂളിന്റെ പഠനോത്സവം ജനകീയോത്സവമായി മാറി. പഠനോത്സവത്തിന്റെ ഭാഗമായി രാവിലെ പത്ത് മണി മുതൽ കുട്ടികളുടെ പഠനോൽപനങ്ങളുടെ പ്രദർശനം നടന്നു .തുടർന്ന് പoനോത്സവം വി.ശ്യാമള ടീച്ചറുടെ അധ്യക്ഷതയിൽ എസ്.എസ്.എ കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ ടി.വി.വിശ്വനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സൗത്ത് ബി.പി.ഒ .പ്രകാശ് .എ മുഖ്യാതിഥിയായിരുന്നു. എം.കെ നൗഷാദ്, സി.നാരായണൻ, എം.കെ.അബൂബക്കർ, ജ്യോതിക സജേഷ് എന്നിവർ ആശംസാപ്രസംഗം നടത്തി. കെ. രജനി ടീച്ചർ സ്വാഗതവും, സി.എം.ഷാരോൺ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവ് അവതരണവും കുട്ടികളുടെ ഇംഗ്ലീഷ് വിനിമയശേഷി എളുപ്പമാക്കാൻ സ്കൂളിന്റെ തനതു പ്രവർത്തനമായ ‘ബട്ടർഫ്ലയിസ് ‘ ഉദ്ഘാടനം സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി ഫാത്തിമത്തുൽ അഹ്സന നിർവഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: