പാനൂർ ജംഗ്ഷനിൽ ട്രാഫിക്ക് സിഗ്നൽ ലാമ്പ് നൽകി ഹെവൻസ് ക്ലബ് പാനൂർ

പാനൂർ: പാനൂർ ജംഗ്ഷനിൽ രാത്രി കാലങ്ങളിൽ റോഡിലെ തിരക്ക് ഒഴിഞ്ഞ സമയങ്ങളിൽ ദീർഘ ദൂര വണ്ടികളും ടൗൺ ജംഗ്ഷനെ കുറിച്ച് മുൻധാരണയില്ലാത്ത വാഹനങ്ങളും നാലു റോഡിൽ നിന്നും ജംഗ്ഷനിൽ വേഗതയിൽ വന്നു കയറുന്നത് കാരണം അടുത്ത കാലത്തായി രാത്രികാലങ്ങളിൽ വാഹനഅപകടങ്ങൾ നിത്യസംഭവമാവുകയാണ്.

ജീവൻ പൊലിഞ്ഞു പോകുന്ന തരത്തിൽ ഉളള അപകടങ്ങൾ ഈ ചുരുങ്ങിയ കാലയളവിൽ ഉണ്ടായിട്ടുണ്ട്

ഏതാണ്ട് ഒരു മാസത്തിനുള്ളിൽ നടന്നത് .

കുത്തുപറമ്പ് റോഡിൽ നിന്നും വടകര ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്തുവന്ന കാർ ഡ്രൈവർ ജംഗ്ഷൻ മനസിലാവാതെ വേഗതയിൽ കടന്നു വരികയും മറുഭാഗത്ത് നിന്നുംജംഗ്ഷനിലേക്ക് വന്നുകയറിയ ബൈക്ക് യാത്രകാരനായ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയും അവന്റെ കാൽപാദം ചതഞ്ഞരയുകയും കോഴിക്കോട്ട്സ്വാകാര്യ ആശുപത്രിയിൽ വെച്ച് കാൽപാദത്തിലെ നാല് വിരലുകൾ മുറിച്ചു മാറ്റപെടുകയും ചെയ്ത അപകടങ്ങൾ കണ്ടറിഞ്ഞ പാനൂരിലെ ഹെവൻസ് ക്ലബ് അംഗങ്ങളായ

മുഹമ്മദ് റോഷൻ, റിഷാൽ പറമ്പത്ത്, നാദിർ.ടി, ആസിഫ്.പി.ടി,

ഇദ്രീസ് ഒ.ടി. ജംഷീ മൊട്ടത്ത്, ജൻസീർ കൊട്ടോറൻ,സയാസ് മൊട്ടത്ത്, അർഷാദ്. എന്നിവരുടെ നേതൃത്വത്തിൽ ജംഗ്ഷനിലെ ഇത്തരത്തിലുള്ള അപകടാവസ്ഥയ്ക്ക്

പരിഹാരനടപടിക്കായ് പാനൂർ നഗരസഭാ ചെയർപേഴ്സൺ

കെ.വി: റംല ടീച്ചറെയും, പാനൂർ സർക്കിൾ ഇൻസ്പെകടർ

വി.വി. ബെന്നി അവർകളെയും നേരിൽ കണ്ട്

രാത്രി കാലങ്ങളിലെ അപകടങ്ങളുടെ ത്രീവത ബോധ്യപെടുത്തുകയും

പരിഹാര നടപടിയായി കടന്നുവരുന്ന വാഹനങ്ങൾക്ക് ജംഗ്ഷൻ ഉണ്ട് എന്ന് മനസ്സിലാക്കാൻ പാകത്തിൽ ട്രാഫിക്ക് സിഗ്നൽ ലാമ്പ് സ്ഥാപിക്കൽ ആവും ഗുണകരമെന്ന് അവരുമായുള്ള ആലോചനയിൽ തീരുമാനിക്കുകയും അതിന് വേണ്ടട്രാഫിക്ക് സിഗ്‌നൽ ലൈറ്റ് സംവിധാനം ഒരുക്കാൻ ഹെവൻസ് ക്ലബ് തയ്യാറാണെന്ന് കെ.വി.റംല ടീച്ചറെയുഠ ,സി.ഐ ബെന്നിസാറെയും അറിക്കുകയും

അതുപ്രകാരം ഇന്ന് ഫിബ്രവരി 13 ബുധൻ വൈകുന്നേരം പാനൂർ പ്രസ് ഫോറം ഹാളിൽ വെച്ച് ട്രാഫിക്ക് സിഗ്നൽ ലാമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ കെ.വി.റംല ടീച്ചർ

പാനൂർ സി.ഐ. വി.വി. ബെന്നി അവർകളെ ഏൽപിക്കുകയുണ്ടായി.

കെ.വി. റംല ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ്

സി.ഐ . വി.വി. ബെന്നി ഉദ്ഘാടനം ചെയ്തു, നഗരസഭാ കൗൺസിലർ

പി.പി. സൈനബ, ടി.അബുബക്കർ,

പ്രസ്ഫോറം പ്രസിഡണ്ട്

സജീവ്കുമാർ , വിപി. ചാത്തുമാസ്റ്റർ,

എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റിയാസ് നെച്ചോളി സ്വാഗതവും

നാദിർ.ടി നന്ദിയും പറഞ്ഞു.

റിഷാൽ പറമ്പത്ത്, ആസിഫ്. പി.ടി,

ജൻസീർ കൊട്ടോറൻ, ഇദ്രീസ് .ഒ.ടി.,

മുഹമ്മദ് . പി, സാദത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: