ഉദ്യമ സമാഗമം എക്‌സ്‌പോര്‍ട്ട് എക്‌സ്‌പോ ഇന്ന് മുതല്‍ കണ്ണൂരില്‍

കേന്ദ്ര ഗവർമെന്റിന്റെ എംഎസ്എംഇ തൃശ്ശൂറിന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന എക്സ്പോർട്ട് എക്സ്പോ 2019 ‘ഉദ്യം സംഗമം’ കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിച്ചു.കണ്ണൂർ ,കാസർഗോഡ് ,കോഴിക്കോട് മലപ്പുറം ,വയനാട് ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖലാ ഉദ്യം സംഗമം പാർലമെന്റ് മെമ്പർ പി.കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി 14 ,15 ,16 തിയ്യതികളിലാണ് എക്സ്പോ നടത്തുക.

ഉത്തര കേരളത്തിലെ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.എക്സോപോയിൽ നിരവധി ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിന് നിർമ്മാതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്.കണ്ണൂരിൽ അന്താരാഷ്ട്ര വിമാനത്താവളവും വന്നതോടെ എക്‌സോപോയ്ക്ക് വലിയ പ്രാധാന്യവും ഉണ്ട്.

ഉദ്‌ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി സുമേഷ് അധ്യക്ഷനായി.മേയർ ഇ.പി ലത,എംഎസ്എംഇ ഡയറക്ടർ വേലായുധൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: