ആത്മീയ പ്രഭ പരത്തി നാരിയത് സ്വാലാത്ത് വാർഷികത്തിന് പരിസമാപ്തി

പള്ളിപ്രം : SYS,SKSSF പള്ളിപ്രം ശാഖയുടെ കീഴിലായി മാസംതോറും നടത്തി വരാറുള്ള നാരിയത് സ്വലാത്ത് വാർഷികം സയ്യിദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരിയുടെ നേതൃത്വത്തിൽ പള്ളിപ്രം ജുമാ മസ്ജിദ് അങ്കണത്തിൽ പ്രതേകം സജ്ജമാക്കിയ നഗരിയിൽ വെച്ചുനടന്നു. Sys പള്ളിപ്രം ശാഖ പ്രസിഡന്റ്‌ വി.എം ഖാലിദ് അവറുകൾ അദ്യക്ഷത വഹിച്ച പരിപാടിയിൽ

മഹല്ല് ഖത്തീബ് ഉസ്താദ് ഇബ്‌റാഹീം മൗലവി മടക്കിമല ഉദ്ഗാടന നിർവഹിച്ചു.ജംഷീർ ദാരിമി, മഹല്ല് കമ്മിറ്റി ഭാരവാഹികൾ,കൗൺസിലർ സി എറമുള്ളൻ സാഹിബ്, സംഘട നയുടെ വിംഗ് ഭാരവാഹികൾ, മുതലായവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

പ്രസ്‌തുത പരിപാടിയിൽ ചുരുങ്ങിയ കാലം കൊണ്ട് വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ പ്രദേശത്തിന്റെ അനുഗ്രഹീത ബാലൻ ഹാഫിള് മുഹമ്മദ്‌ സ്വാലിഹിനുള്ള മഹല്ല് കമ്മിറ്റിയുടെയും, sys skssf പള്ളിപ്രം

ശാഖയുടെയും ഔദ്യോഗിക സ്വീകരണവും അനുമോദനവും നടന്നു, കൂടാതെ സ്വാലിഹിന്റെ ഉസ്താദ് ദാറുൽഫുർഖാൻ ഇസ്‌ലാമിക് അക്കാദമി പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ബാഖവി, skjm സംസഥാന കലാമേളയിലേക്ക് കഥാപ്രസംഗത്തിൽ യോഗ്യത നേടിയ പ്രേദേശത്തിന്റെ അഭിമാനം ജസീം പള്ളിപ്രത്തെയും skssf പള്ളിപ്രം ശാഖ പ്രത്തേകം ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Skssf സഹചാരി മെഡിക്കൽ വിങ്ങിന്റെ കീഴിലായി ഒരു പാവപെട്ട രോഗിക്കുള്ള ഫണ്ട്‌ കെമാറ്റവും നടന്നു.

Skssf ശാഖ പ്രസിഡന്റ്‌ ഷമീർ എം നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: