ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 14

ഇന്ന് വാലൈന്റൻസ് ദിനം..

1556- അക്ബർ മുഗൾ ചക്രവർത്തിയായി കിരീടധാരണം ചെയ്തു

1918- സോവിയറ്റ് യുനിയൻ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചു..

1924.. 1911 ൽ സ്ഥാപിതമായ ഇലക്ട്രോണിക്സ് രംഗത്തെ അതികായരായ Computing-Tabulating-Recording Company, ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് കോർപ്പറേഷൻ അഥവാ IBM എന്ന പുതിയ പേര് സ്വീകരിച്ചു …

1949- ഇസ്രയേൽ പാർലമെന്റായ ക്നെസ്സറ്റ് ആദ്യ യോഗം ചേർന്നു…

1955- തിരു കൊച്ചിയിൽ പനമ്പിള്ളി മന്ത്രിസഭ അധികാരമേറ്റു..

1961- ശാന്തി പ്രസാദ് ജയിൻ ഭാരതീയ ജ്ഞാനപീഠം സ്ഥാപിച്ചു..

1961- ആറ്റോമിക് സംഖ്യ 103 ആയ ലോറൻസിയം കണ്ടെത്തി..

1989- സൽമാൻ റുഷ്ദിയെ വധിക്കാനുള്ള ഫത്വ ഇറാനിയൻ നേതാവ് ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ചു…

1989 – ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് സ്കൈ ഫോൺ പ്രവർത്തനക്ഷമമായി

1989- GPS ( Global positioning system) സംവിധാനത്തിന് വേണ്ട 24 ഉപഗ്രഹങ്ങളിൽ ആദ്യത്തേത് ഭ്രമണ പഥത്തിലെത്തിച്ചു…

1989- ഭോപ്പാൽ ദുരന്തം.. 470 മില്യൻ ഡോളർ നഷ്ടപരിഹാരത്തിന് യൂണിയൻ കാർബൈഡ് സമ്മതിക്കുന്നു…

1990 – വോയേജർ ഉപഗ്രഹം ആദ്യമായി സൗരയൂഥത്തിന്റെ ചിത്രം പകർത്തി

2000 – നിയർ-ഷൂമാക്കർ ഉപഗ്രഹം 433 ഇറോസ് എന്ന ഛിന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ചു..

2018- ദക്ഷിണ ആഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു

ജനനം

1483- ബാബർ – മുഗൾ ചക്രവർത്തി……..

1820.. കുട്ടി കുഞ്ഞ് തങ്കച്ചി.. 19 മത് നൂറ്റാണ്ടിൽ കർണാടക സംഗീത – ഗാന രചന മേഖലയിൽ പ്രശസ്തി നേടിയ അപൂർവം വനിതകളിൽ ഒരാൾ. ആട്ടക്കഥ, കിളിപ്പാട്ട് എന്നിവ രചിച്ചു..

1862.. ആഗ്നൻസ് ഫൊക്കൻസ്.. ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ. സർഫൻസ് ടെൻഷൻ സംബന്ധിച്ച ഫൊക്കൻസ് ഇഫക്ട് കണ്ടു പിടിച്ചു..

1909… അക്കാമ്മ ചെറിയാൻ… തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര നായിക..

1933- മധു ബാല- 1950- 60 കാലയളവിലെ ബോളിവുഡ് മിന്നും താരം.. (നർഗിസ് – മീനാകുമാരി കാലഘട്ടം).. ബോളിവുഡിലെ മർലിൻ മൺറോ …

1953- സുഷമ സ്വരാജ്.. ബി.ജെ പി നേതാവ് കേന്ദ്ര വിദേശകാര്യ മന്ത്രി…

ചരമം

1779 – ക്യാപ്റ്റൻ ജെയിംസ് കുക്ക്.. പ്രശസ്ത ബ്രിട്ടീഷ് നാവികൻ.. ഹവായിയിൽ വെച്ചു കൊല്ലപ്പെട്ടു.. ന്യൂസിലൻഡ്, ഓസ്ട്രേലിയൻ ഗ്രെയ്റ്റ് ബാരിയർ റീഫ് എന്നിവ കണ്ടെത്തിയ നാവികൻ..

1943- ഡേവിഡ് ഹിൽബർട്ട്.. ജർമൻ ഗണിതജ്ഞൻ.. Hilbert space theory ഉപജ്ഞാതാവ്…

1970- ആർ സുഗതൻ – കമ്യുണിസ്റ്റ് വിപ്ളവ നേതാവ്.. മുൻ MLA

2011 – സെയ്താൻ ജോസഫ് .. ബൈബിൾ നാടകങ്ങൾ വഴി പ്രശസ്തനായ നാടകകാരൻ.. ആദ്യകാല സിനിമാ താരവുമായിരുന്നു…

2016- ആനന്ദക്കുട്ടൻ – ഛായാഗ്രാഹകൻ

2016.. രാജാമണി – സംഗീത സംവിധായകൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: