ഗവ എൽ പി സ്കൂൾ കല്ലറക്കൽ പഠനോത്സവം

ചെണ്ടയാട് : ഗവ എൽ പി സ്കൂൾ കല്ലറക്കൽ പഠനോത്സവം 12-2-2019 ചൊവ്വാഴ്ച വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ എസ്.എം.സി ചെയർമാൻ വി.പി യൂസഫ് മാസ്റ്റരുടെ അധ്യക്ഷതയിൽ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കരുവാങ്കണ്ടി ബാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.ശൈലജ. , പാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ സി.കെ സുനിൽ കുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ഒ.കെ ആബിദ, മുൻ ഹെഡ്മാസ്റ്റർ കെ.പ്രേമരാജൻ, സ്കൂൾ ലീഡർ മുഹമ്മദ് മിഷാൽ മുസ്തഫ എന്നിവർ സംസാരിച്ചു.

തുടർന്ന് സ്വാഗത ഗാനം, പഠനോത്സവ പ്രവർത്തനങ്ങൾ , പഠനോൽപന്ന പ്രദർശനം, മികവുകളുടെ പ്രദർശനം എന്നിവ നടന്നു. സ്കൂൾ പ്രധാനാധ്യാപിക സി.പി പ്രസീത കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ കനകവല്ലി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: