കൂത്തുപറമ്പ് നഗരസഭയിലും പാട്യം പഞ്ചായത്തിലും വാട്ടർ കണക്ഷന് ക്യാമ്പ് നടത്തുന്നു

കേരള വാട്ടർ അതോറിറ്റിയുടെ ഡിപ്പാർട്ട് മെന്റ് നിരക്കിൽ നേരിട്ട് വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ക്യാമ്പ് 2019 ഫെബ്രുവരി 20 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കൂത്തുപറമ്പ് നഗരസഭ ഓഫീസിൽ വെച്ചും, 2019 ഫെബ്രുവരി 22 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പാട്യം പഞ്ചായത്ത് ഓഫീസിൽ വെച്ചും നടത്തുന്നതാണ്. പ്രസ്തുത പ്രദേശങ്ങളിലെ പുതിയ വാട്ടർ കണക്ഷൻ ആവശ്യമുള്ളവർ ക്യാമ്പിൽ വിതരണം ചെയ്യുന്ന നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഉടമസ്ഥാവകാശ / താമസ സർട്ടിഫിക്കറ്റ് , തിരിച്ചറിയൽ രേഖയുടെ പകർപ്പ്, രണ്ട് അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ് കവർ എന്നിവ സമർപ്പിക്കേണ്ടതാണ്. മുൻഗണനാ കാർഡ് ഉടമകൾക്കുള്ള ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി റേഷൻ കാർഡിന്റെ പകർപ്പും സമർപ്പിക്കേണ്ടതാണ്. ഫോൺ: 0490-2363407, 8547638285.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: