കെയ്സ് മെഗാ ജോബ് ഫെയർ:112 പേർക്ക് ജോലി; 750  ഓളം പേർ  ഷോർട്ട് ലിസ്റ്റിൽ


തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (കെയ്സ്), ജില്ലാ നൈപുണ്യ വികസന സമിതി എന്നിവ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയുള്ള സങ്കൽപ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയറിലൂടെ  112 പേരെ  ജോലിക്കായി തെരഞ്ഞെടുത്തു. 750  ഓളം പേർ  ഷോർട്ട് ലിസ്റ്റിൽ  ഇടംനേടി. 1300 ഓളം  ഉദ്യോഗാർഥികൾ തങ്ങളുടെ അവസരം ഉപയോഗപ്പെടുത്തി.വിവിധ മേഖലകളിൽ നിന്നുള്ള മുപ്പത്താറോളം  കമ്പനികളാണ്  മേളയിൽ പങ്കെടുത്തത്.     സ്റ്റേറ്റ് ജോബ് പോർട്ടലിൽ ഓൺലൈനായിട്ടായിരുന്നു ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയത്. സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഒരുക്കിയിരുന്നു.രാവിലെ തദ്ദേശ സ്വയംഭരണ വകുപ്പ്-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 40 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ കൊടുക്കാതെ നമ്മുടെ വികസന സൂചികകൾ വളരില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സർവശക്തിയും വിനിയോഗിച്ച് പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.നാഷനൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻഎസ്ഒഎഫ്) അനുസൃതമായ ഹ്രസ്വ കാല നൈപുണ്യ പരിശീലനം കഴിഞ്ഞ ഉദ്യോഗാർഥികൾ, എഞ്ചിനീയറിംഗ്, ടെക്നോളജി, ഐ.ടി. ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയിൽസ് മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിൽ ദാതാക്കളും അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളും തൊഴിൽ മേളയിൽ പങ്കെടുത്തു.രാജ്യസഭാ അംഗം ഡോ. വി. ശിവദാസൻ അധ്യക്ഷനായി. കെയ്സ് പ്രൊജക്ട് എക്സിക്യുട്ടീവ് കെ.എസ്. അനന്തുകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: