പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

രാജപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടി യെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. റബ്ബർ ടാപ്പിംഗ് തൊഴിലാളിരാജപുരം ചെറു പനത്തടി സ്വദേശി സൂരജിനെ (25)യാണ് ഇൻസ്പെക്ടർ വി.ഉണ്ണികൃഷ്ണൻ അറസ്റ്റു ചെയ്തത്.15 കാരിയായ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഇക്കഴിഞ്ഞ ഡിസമ്പറിലും ജനുവരിയിലെ ആദ്യത്തെ ആഴ്ചയിലെ ഒരു ദിവസവും പ്രതിയുടെ വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.ഇക്കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ കാർ തടഞ്ഞ് പിടികൂടിയപ്പോഴാണ് പീഡനകഥ പുറം ലോകമറിഞ്ഞത്.തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: