കാറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം :കാറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ് കുഞ്ചത്തൂരിലെ പർവ്വീൺ മൻസിലിൽ യാസിൻ ഇമ്ര രാജിനെ (37) എസ്.ഐ.എൻ.അൻസാറും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 8.30 മണിയോടെയാണ് കുഞ്ചത്തൂരിൽ വെച്ച് പ്രതി പിടിയിലായത്. മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന് ല ഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കർണ്ണാടകത്തിൽ നിന്ന് കാസറഗോഡ് ഭാഗത്തേക്ക് കാറിൽ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവ് ശേഖരം പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ.14. എ.എ. 2719 നമ്പർ കാർ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: