അഭിമുഖം 19 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 19 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.
ടെക്‌നിക്കല്‍ ട്രെയിനി (ബി ഇ, ബി ടെക്ക് (ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്), ബി സി എ, ബി എസ് സി, എം സി എ, എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്)).  പ്രായപരിധി: 20-35.  സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ (ബി ഇ/ബി ടെക്ക്/എം സി എ), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഡിഗ്രി), മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് (എസ് എസ് എല്‍ സി), ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് (പുരുഷന്‍ – തളിപ്പറമ്പ്, മട്ടന്നൂര്‍, ഏച്ചൂര്‍, ഇരിട്ടി) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497 2707610.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: