തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ തേനീച്ച വര്‍ത്തല്‍ പരിശീലന പരിപാടിക്ക് തുടക്കമായി.  സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും  നവചേതന ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലന ക്ലാസ് താവം കല്യാശ്ശേരി ബ്ലോക്ക് ഓഫീസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട്  പി പി ഷാജിര്‍ അധ്യക്ഷനായി. ഹോര്‍ട്ടി കോര്‍പ് റീജനല്‍ മാനേജര്‍ ബി സുനില്‍, കണ്ണൂര്‍ റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡണ്ട് ഷാജു ജോസഫ് എന്നിവര്‍ ക്ലാസെടുത്തു. ജനുവരി 16 വരെയാണ്  പരിശീലന പരിപാടി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ വി രവീന്ദ്രന്‍, ഇബ്രാഹിം കുട്ടി ഹാജി, കെ പത്മിനി, പ്രേമ സുരേന്ദ്രന്‍, കെ സി സി പി ലിമിറ്റഡ് എം ഡി ആനക്കൈ ബാലകൃഷ്ണന്‍, ഹോര്‍ട്ടി കോര്‍പ് ജില്ലാ മാനേജര്‍ സി എസ് ജിജീഷ്,  കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ സുരേന്ദ്രന്‍ സ്വാനവചേതന ഗ്രന്ഥാലയം പ്രസിഡണ്ട് കെ മോഹനന്‍, സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: