കണ്ണൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.