പീഡനം,പ്രധാനധ്യാപകന്‍ റിമാന്‍ഡില്‍

 

പാനൂര്‍: പാഠപുസ്​തക വിതരണവുമായി ബന്ധപ്പെട്ട് സ്​കൂളില്‍ വിളിച്ചു വരുത്തിയ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പ്രധാനധ്യാപകനെ കോടതി റിമാന്‍ഡ്​ ചെയ്​തു. ഈസ്​റ്റ്​ വള്ള്യായി യു.പി സ്​കൂള്‍ പ്രധാനധ്യാപകന്‍ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദിനെയാണ് (52) പാനൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്​തത്.
കോടതി ഇയാളെ രണ്ടാഴ്​ചത്തേക്ക്​ റിമാന്‍ഡ്​ ചെയ്​തു. പുസ്​തകം കൈപ്പറ്റണമെന്നാവശ്യപ്പെട്ടാണ് യുവതിയെ സ്​കൂളില്‍ വിളിച്ചു വരുത്തിയത്. ഓഫിസ്​ മുറിയില്‍ വെച്ചാണ് പീഡനം നടന്നതെന്നാണ് ആരോപണം.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: