നിർഭയ കേസിൽ തിരുത്തൽ ഹർജികൾ തള്ളി ; വധശിക്ഷ ജനുവരി 22 ന്

നിർഭയ കേസിൽ തിരുത്തൽ ഹർജികൾ തള്ളി.വിനയ് ശർമ,മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജികളാണ് തള്ളിയത്.ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാണ് വാറണ്ട്.ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ഡല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റാനായിരുന്നു കോടതി ഉത്തരവ്. 2012 ഡിസംബര്‍ 16നാണ് 23 കാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച്‌ ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: