കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴീക്കോട് പഞ്ചായത്ത്ഓഫീസ് പടിക്കൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
പകരം സംവിധാനം
നടപ്പാക്കാതെ
ഒറ്റയടിക്ക് പ്ലാസ്റ്റിക് സഞ്ചികളടക്കമുള്ള സാമഗ്രഗികൾ
നിരോധിച്ച
നടപടിയിൽ
പ്രതിഷേധിച്ച് അഴീക്കോട്ടെ വ്യാപാരികൾ
പഞ്ചായത്ത്
ഓഫീസ് പടിക്കൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ സമരത്തിന്റെ ഭാഗമായി അഴീക്കോട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ രാവിലെ നടത്തിയ ധർണ
ഏകോപന സമിതി അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.
ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറർസതീശൻ പുതിയ തെരു അധ്യക്ഷത വഹിച്ചു.
എം.കെ.ദീപക്, ബേബി ആനന്ദ്, എം ചന്ദ്രശേഖരൻ, പുന്നൂസ് സാം, എം.കെ സദാനന്ദൻ പ്രസംഗിച്ചു
ഹാരിസ്, അഷറഫ്, ഗഫൂർ, അശോകൻ, ചന്ദ്രൻ ,സന്ദീപ്, അജയകുമാർ., ബേബി ആനന്ദ് തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.