രാത്രിയാത്രക്കാർക്ക് വ​ഴി​യോ​ര കോ​ഫി ഷോ​പ്പ്

കണ്ണൂർ ; ​റോഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ക്കാ​തെ വ​രു​ന്പോ​ള്‍ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും തു​ട​രും. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഡ്രൈ​വ് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് ചാ​യ​യും കാ​പ്പി​യും ന​ല്‍​കാ​നു​ള്ള കോ​ഫി ഷോ​പ്പ് തു​ട​ങ്ങാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഉ​റ​ക്ക​മൊ​ഴി​ച്ച്‌ യാ​ത്ര ചെ​യ്യു​ന്പോ​ള്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഉ​റ​ക്കം വ​രി​ക എ​ന്ന​ത് മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. ഡ്രൈ​വിം​ഗി​നി​ടെ ഉ​റ​ക്കം​വ​രു​ന്പോ​ള്‍ ഒ​ന്നു നി​ര്‍​ത്തി ചാ​യ​യോ കാ​പ്പി​യോ കു​ടി​ച്ച്‌ മു​ഖം​ക​ഴു​കി​യാ​ല്‍ ഉ​ന്മേ​ഷം വീ​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം ഷോ​പ്പു​ക​ളെ കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​ന്ന​ത്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള റോ​ഡു​ക​ള്‍​ക്ക് അ​ട​യാ​ള​പ്പെ​ടു​ത്ത​ലും ജാ​ഗ്ര​ത​പ്പെ​ടു​ത്ത​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​മ​യോ​ടെ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ട്രാ​ഫി​ക് നി​യ​മം പാ​ലി​ക്ക​ല്‍, വാ​ഹ​നം റോ​ഡി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: