കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കെട്ടിടോദ്ഘാടനം:കെ.എം.ഷാജി എം.എല്‍.എ നിര്‍വ്വഹിച്ചു

കണ്ണാടിപ്പറമ്പ:കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം കെ എം ‍ഷാജി എം എല്‍ എ നിര്‍വ്വഹിച്ചു. കെ. എ.ഷാജി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടരക്കോടി രൂപ ചിലവഴിച്ച് കെട്ടിടവും 78ലക്ഷം രുപ ചിലവഴിച്ച് ഓഡിറ്റോറിയവും നിര്‍മ്മിച്ചു. നാലരക്കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന അക്കാദമിക് കോംപ്ലക്‌സിന്റെയും ഡൈനിങ്ങ് ഹാളിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ‍ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷം വഹിച്ചു. കെ പി ജയബാലന്‍മാസ്ററര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ആശിഷ്കുമാര്‍, കാണികൃഷ്ണന്‍, പി ഷൈമ, മുഹമ്മദലി, കെ ബൈജു. അബ്ദുളള മാസ്റ്റര്‍ പി വി, അസീബ്, ടി അശോകന്‍, ഇ രാധാകൃഷ്ണന്‍ ബിജിമോള്‍ ഒ കെ, സച്ചിന്‍ കുമാര്‍, ലിജു ടി വി, വി കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടുല്‍ സ്വാഗതവും ഹെഡ്‌മിസ്ട്രസ് സി വിമല നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: