പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യത്താല്‍ ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല: പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.പതിനായിരങ്ങളുടെ ശരണമന്ത്രങ്ങളുടെ അലയൊലിയില്‍ ഭക്തിസാന്ദ്രമായി സന്നിധാനം.പൊന്നമ്ബലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും ജ്യോതി കാണാന്‍ കഴിഞ്ഞ ദിവസംതന്നെ ഭക്തര്‍ നിറഞ്ഞുകഴിഞ്ഞിരുന്നു.
രാത്രിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി. തുടര്‍ന്ന് തിരുവാഭരണം അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടന്നു. അതോടെ പൊന്നമ്ബലമേട്ടില്‍ മരജ്യോതി തെളിഞ്ഞു. അയ്യപ്പദര്‍ശനം നേടിഭക്ത സഹസ്രങ്ങള്‍ രാത്രിയോടെ മലയിറങ്ങിത്തുടങ്ങും. ഭക്തജനത്തിരക്കുമൂലം നിലയ്ക്കല്‍ ബേസ് ക്യാമ്ബ് വൈകൂട്ടുതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: