മാസ്‌റ്റേഴ്‌സ് മീറ്റ്: നടത്തത്തിൽ ഒന്നാം സ്ഥാനം നേടി ഹസീന

 

തൃശ്ശൂരിൽ നടന്ന സംസ്ഥാനതല മാസ്‌റ്റേഴ്‌സ് മീറ്റിൽ റെക്കോർഡ് വിജയം കൈവരിച്ച് കലക്ടറേറ്റ് ജീവനക്കാരി. ജൂനിയർ വിഭാഗം 5000 മീറ്റർ നടത്തിലാണ് ഗ്രൗണ്ട് വാട്ടർ വകുപ്പിലെ ജീവനക്കാരി എ ഹസീന മികച്ച നേട്ടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒന്നു മുതൽ ആറ് വരെ ജയ്പൂരിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ്  ഈ പാലയാട് സ്വദേശി.

ഡിസംബർ 16 ന് പയ്യന്നൂരിൽ നടന്ന ജില്ലാതല മത്സരത്തിൽ  ജൂനിയർ 5000 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനു പുറമെ 100 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ഓട്ടത്തിനും ഇവർ ഒന്നാം സ്ഥാനം നേടിയിരുന്നു. കേരളത്തിന്റെ ജൂനിയർ ഫുട്‌ബോൾ ടീം ഗോൾ കീപ്പറായിരുന്ന മുഹമ്മദ് ഷഹദിന്റെ മാതാവാണ് ഹസീന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: