പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: 23 സ്‌കൂളുകൾക്ക്  മൂന്ന് കോടി, 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലയിലെ 23 സ്‌കൂളുകൾക്ക് മൂന്ന് കോടി രൂപയും 40 സ്‌കൂളുകൾക്ക് ഒരു കോടി രൂപയും കിഫ്ബി ഫണ്ട് അനുവദിച്ച് ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി. സംസ്ഥാനത്തെ ആയിരം കുട്ടികളിൽ കൂടുതൽ പഠിക്കുന്ന 166 സ്‌കൂളുകൾക്ക് മൂന്ന് കോടി രൂപ വീതവും 500 മുതൽ ആയിരം വരെ കുട്ടികൾ പഠിക്കുന്ന 444 സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചാണ് ഉത്തരവായത്. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്‌കൂളുകളുടെ ശാസ്ത്രീയമായ മാസ്റ്റർ പ്ലാനും വിശദമായ പ്രൊജക്ട് റിപ്പോർട്ടും സമർപ്പിക്കുന്നതിന് അംഗീകൃത ഏജൻസിയായ കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് അനുവദിച്ച സ്‌കൂളുകൾ കിറ്റ്‌കോയുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ.കെ. രവി ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു.

മൂന്ന് കോടി രൂപ അനുവദിച്ച ജില്ലയിലെ സ്‌കൂളുകൾ: ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ് തലശ്ശേരി, ജി.എച്ച്.എസ്.എസ് കൂത്തുപറമ്പ്, ജി.എച്ച്.എസ്.എസ് വെള്ളൂർ, ജി.എച്ച്.എസ്.എസ് തിരുവങ്ങാട്, ഇ.എം.എസ് സ്മാരക ജി.എച്ച്.എസ്.എസ് പാപ്പിനിശ്ശേരി, ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം, ടാഗോർ വിദ്യാനികേതൻ ജി.എച്ച്.എസ്.എസ് തളിപ്പറമ്പ്, ഷേണായി സ്മാരക ജി.എച്ച്.എസ്.എസ് പയ്യന്നൂർ, കെ.പി.ആർ. ഗോപാലൻ സ്മാരക ജി.എച്ച്.എസ്.എസ് കല്ല്യാശ്ശേരി, ജി.എച്ച്.എസ്.എസ് മണത്തണ, ജി.എച്ച്.എസ്.എസ് ശ്രീപുരം, ജി.എച്ച്.എസ്.എസ് മാത്തിൽ, ജി.എച്ച്.എസ്.എസ് ചുഴലി, ജി.എച്ച്.എസ്.എസ് ആറളം, ജി.എച്ച്.എസ് മൊറാഴ, ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്, ജി.എച്ച്.എസ്.എസ് വയക്കര, ഗവ. ബോയ്‌സ് എച്ച്.എസ്.എസ് ചെറുകുന്ന്, ഗവ. എ.കെ.ജി.എച്ച്.എസ്.എസ് പിണറായി, സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ് മാട്ടൂൽ, ഗവ. വി.എച്ച്.എസ്.എസ് എടയന്നൂർ, ജി.എച്ച്.എസ്.എസ് കൊട്ടില, ഐ.എം.എൻ.എസ്.ഗവ.എച്ച്.എസ് മയ്യിൽ.

ഒരു കോടി രൂപ അനുവദിച്ച ജില്ലയിലെ സ്‌കൂളുകൾ: ജി.എച്ച്.എസ്.എസ് ഉളിക്കൽ, ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി, ഗവ. ഗേൾസ് എച്ച്.എസ്.എസ് മാടായി, ജി.എം.യു.പി.എസ് കാട്ടാമ്പള്ളി, ഗവ. എച്ച്.എസ് രയരോം, ജി.എച്ച്.എസ്.എസ് മമ്പറം, ജി.എച്ച്.എസ് പടിയൂർ, ജി.എച്ച്.എസ്.എസ്  കോറോം, ജി.എച്ച്.എസ് പുഴാതി, ഗവ. ഗേൾസ് എച്ച്.എസ്.എസ് പയ്യന്നൂർ, ഗവ. എച്ച്.എസ് കാലിക്കടവ്, തളിപ്പറമ്പ്, ഗവ. വി.എച്ച്.എസ്.എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ്  കോട്ടയം മലബാർ, ഗവ. ഹൈസ്‌കൂൾ ആറളം ഫാം, ജി.എച്ച്.എസ്.എസ് രാമന്തളി, ഗവ. യു.പി.എസ് പുഴാതി, ഗവ. ടൗൺ എച്ച്.എസ്.എസ് കണ്ണൂർ, ഗവ. എച്ച്.എസ് അരോളി, ജി.എച്ച്.എസ്.എസ് പാലയാട്, എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ, ഗവ. ഹൈസ്‌കൂൾ നെടുങ്ങോം, ഗവ. സിറ്റി എച്ച്.എസ്.എസ് കണ്ണൂർ, ജി.എച്ച്.എസ്. തടിക്കടവ്, ജി.യു.പി.എസ് മട്ടന്നൂർ, ജി.എച്ച്.എസ്.എസ് ചുണ്ടങ്ങാപ്പൊയിൽ, ജി.എച്ച്.എസ്.എസ്  കോഴിച്ചാൽ, ഗവ. വി.എച്ച്.എസ്.എസ് കാർത്തികപുരം, ജി.എച്ച്.എസ്.എസ് വടക്കുമ്പാട്, ജി.എച്ച്.എസ്.എസ്  പെരിങ്ങോം, ജി.എച്ച്.എസ്.എസ് കണിയഞ്ചാൽ, എ.കെ.എസ്.ജി.എച്ച്.എസ് മലപ്പട്ടം, ഗവ. ഗേൾസ് എച്ച്.എസ്.എസ് തലശ്ശേരി, ജി.എം.യു.പി.എസ് മാടായി, ഗവ. ഡബ്ല്യു.എച്ച്.എസ്.എസ് ചെറുകുന്ന്, ഗവ. എച്ച്.എസ് ചേലോറ, ജി.എച്ച്.എസ്.എസ് ചട്ടുകപ്പാറ, ഗവ. എച്ച്.എസ് അഴീക്കോട്, ജി.എച്ച്.എസ്.എസ്  പ്രാപ്പൊയിൽ, ഗവ. ബോയ്‌സ് വി.എച്ച്.എസ്.എസ് മാടായി, ഗവ. മിക്‌സഡ് യു.പി.സ്‌കൂൾ തളാപ്പ്, കണ്ണൂർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: