പ്രവാസി സുന്നി കൂട്ടായ്മ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

അഴീക്കോട്: പ്രവാസി സുന്നി കൂട്ടായ്മ അഴീക്കോട് ഈ വർഷം മുതൽ അഴീക്കോട് പഞ്ചായത്തു പരിധിയിൽ നിന്നും സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പൊതു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A + നേടിയ വിദ്യാർത്ഥികൾക്കും അവരുടെ അദ്ധ്യാപകർക്കും മാനേജ്‌മെന്റിനും ഏർപ്പെടുത്തിയ മദ്രസ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. +2  ക്ലാസ്സിൽ മീൻകുന്ന് വലിയപറമ്പ് ഹയാത്തുൽ ഇസ്‌ലാം മദ്രസ്സയിലെ നിഹാല ഷെറിൻ ടി പി യും ഉസ്താദ് മുഹമ്മദ് റഫീഖ് അമാനിയും അവാർഡിനർഹരായി. പത്താം ക്‌ളാസ്സിൽ പൊയ്ത്തുംകടവ് നൂറുൽ ഹുദ മദ്രസ്സയിലെ നഫീസത് ഫർഹാനയും അദ്ധ്യാപകനായ ഉമർ സഖാഫി എന്നിവരും അരയാക്കണ്ടിപ്പാറ സിറാജുൽ ഹുദ മദ്രസ്സയിലെ ശാഹുൽ ഹമീദ്, നാജിഹ പി എന്നിവരും അദ്ധ്യാപകൻ ശൗക്കത് അലി അമാനി യും  ഏഴാം ക്ലാസ്സിൽ ഇതേ  മദ്രസ്സയിലെ തന്നെ അനീർ അബ്ദുൽ ഹമീദും അദ്ധ്യാപകൻ നൗഫൽ അമാനിയും മൂന്ന് നിരത്തു രിഫാ ഇയ്യ മദ്രസ്സയിലെ ഫാത്തിമ കെ യും അദ്ധ്യാപകൻ ഹുസൈൻ സഖാഫിയും അർഹരായി. അതാത് മദ്രസകളിൽ നടന്ന പരിപാടിയിൽവെച്ച് അവാർഡുകൾ വിതരണം ചെയ്തു. സംഘടന, മാനേജ്‌മെന്റ് പ്രതിനിധികളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: