അഴീക്കോട് പ്രവാസി സുന്നി കൂട്ടായ്മ 2019 വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

അഴീക്കോട്: അഴീക്കോട് പ്രവാസി സുന്നി കൂട്ടായ്മ 2019 വിദ്യാഭ്യാസ അവാർഡ് വിതരണം സിറാജുൽ ഹുദ ഹയർ സെക്കണ്ടറി മദ്രസ, അരയാക്കണ്ടിപ്പാറയിൽ ഇന്നലെ നടന്നു. എ.ജി.ഷൗക്കത്തലി അമാനി(സദർ മുഅല്ലിം) പ്രാർത്ഥനയും. കെ.വി.മുഹമ്മദ് റഫീഖ് (മഹല്ല് സെക്രട്ടറി)സ്വാഗതവും പറഞ്ഞു.

അബ്ദുസമദ് വി (മഹല്ല് വൈസ് പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. ജുബൈർ മൗലവി(മുഅല്ലിം) ഉദ്ഘാടനവും, നഖീബ് ഫാളിലി(മുഅല്ലിം),മുർശിദ് മാസ്റ്റർ(SYS യൂനിറ്റ് സെക്രട്ടറി),അഫ്നാദ് സി.എ (SSF യൂനിറ്റ് സെക്രട്ടറി) ഷജിൽ (SYS യൂനിറ്റ് ട്രഷർ)ആശംസയും അർപ്പിച്ചു.

:അബ്ദുൽ ജബ്ബാർ മാസ്റ്റർ(കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ സോൺ) കമ്മിറ്റിക്ക് അവാർഡ് ദാനവും നടത്തി. അവാർഡിനർഹരായ എ.ജി.ഷൗക്കത്തലി അമാനി, നൗഫൽ അമാനി ഉസ്താദുമാരെ അബ്ദുസമദ്.വി(കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറി) അബ്ദുറഹീം (മഹല്ല് ട്രഷർ)ഷാൾ അണിയിച്ചു. ഉസ്താദുമാർക്ക് മൊമന്റോയും കാഷ് അവാർഡും പി.കെ.ഉമ്മർ കുഞ്ഞി(മഹല്ല് പ്രസിഡണ്ട്) നിർവ്വഹിച്ചു.

കുട്ടികൾക്ക് മൊമന്റോയും കാഷ് അവാർഡും ജുബൈർ മൗലവി(മുഅല്ലിം) നഖീബ് ഫാളിലി(മുഅല്ലിം) നടത്തി. മത വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ എ.ജി.ഷൗക്കത്തലി അമാനി (സദർ മുഅല്ലിം)പ്രഭാഷണവും നടത്തി. ശമീർ.സി(കമ്മിറ്റി മെമ്പർ) നന്ദിയും അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: