ജവഹർ ബാലജനവേദി പയ്യന്നൂർ ബ്ലോക്ക് ക്യാമ്പ് ശലഭകൂട്ടം ഫെബ്രുവരിയിൽ

പയ്യന്നൂർ: നെഹറൂവിയൻ ചിന്തകളിലൂടെ ഉയർന്നു വന്ന ജനാധിപത്യ മൂല്യങ്ങളെ ബി.ജെ.പിയും ആർ.എസ്.എസും മലീമസമാക്കിക്കൊണ്ടിരിക്കുകയാണെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ് വി.എൻ ഏരിപുരം പറഞ്ഞു. ജവഹർബാലജനവേദി പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ബ്ലോക്ക് ചെയർമാൻ പി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു ഡി സി സി ജന: സെക്രട്ടറി എ.പി നാരായണൻ ,അതുൽ ബി കൃഷ്ണ , ഡി.കെ ഗോപിനാഥ് ,കെ.കെ ഫൽഗുണൻ, കെ ജയരാജ് ,ഇ പി ശ്യാമള , നവനീത് നാരായണൻ അർജ്ജുൻ കോറോം രജ്ജിത്ത് വി.വി എന്നിവർ പ്രസംഗിച്ചു.ജവഹർബാലജനവേദി പയ്യന്നൂർ ബ്ലോക്ക് ക്യാമ്പ് ശലഭക്കൂട്ടം ഫെബ: 9,10 തീയതികളിൽ പയ്യന്നൂർ മിഷൻ സ്കൂളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: