കണ്ണൂരിൽ സി.ഐക്കും പൊലീസിനുമെതിരെ അശ്ലീല കമന്‍റിട്ട യുവതിക്കെതിരെ കേസെടുത്തു

കണ്ണൂര്‍ : കണ്ണൂര്‍ കേളകത്ത് സി.ഐക്കും പൊലീസിനുമെതിരെ അശ്ലീല കമന്‍റിട്ട യുവതിക്കെതിരെ കേസെടുത്തു. ഫേസ്ബുക്കില്‍ കേളകം സി.ഐക്കും പൊലീസിനുമെതിരെ അശ്ലീല കമന്‍റിട്ട യുവതിക്കെതിരെ കേസെടുത്തത്.

ക​ഴി​ഞ്ഞ​ദി​വ​സം ബി​ന്ദു ജ്വ​ല്ല​റി ക​വ​ര്‍​ച്ച​ശ്ര​മ കേ​സി​ലെ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും കേ​സി​ലെ വി​ശ​ദാം​ശ​ങ്ങ​ളും സി.​ഐ​യും എ​സ്.​ഐ​യും വി​വ​രി​ച്ച​ത് ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തി​ന് ക​മ​ന്‍​റാ​യാ​ണ് യു​വ​തി തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി​യ​ത്. ക​ണി​ച്ചാ​റി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ മു​ന്‍പും പൊ​ലീ​സി​നെ​തി​രെ മോ​ശം ക​മ​ന്‍​റി​ട്ടി​ട്ടു​ണ്ട്.

ഇവര്‍ താമസിച്ചിരുന്ന വീടിെന്‍റ ഉടമയുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേളകം പൊലീസിനെ മുന്‍പ് സമീപിച്ചിരുന്നു. എന്നാല്‍, ഇത് സിവില്‍ കേസില്‍ ഉള്‍പ്പെടുന്ന കാര്യമായതിനാല്‍ കോടതിയെ സമീപിക്കണമെന്നുപറഞ്ഞ് പൊലീസ് മടക്കിയിരുന്നുവത്രെ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: