കണ്ണൂരിൽ കനത്ത സുരക്ഷ; തണ്ടർബോൾട്ടും സായുധ സേനയും; ആയിരത്തി അഞ്ഞൂറിലധികം പ്രശ്നബാധിത ബൂത്തുകൾ

ആയിരത്തി അഞ്ഞൂറിലധികം പ്രശ്നബാധിത ബൂത്തുകളുള്ള കണ്ണൂരില്‍ കനത്ത പൊലീസ് കാവലിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ തണ്ടര്‍ബോള്‍ട്ടും സായുധ സേനയുമുണ്ടാകും. ജില്ലയിലെ പോളിങ് സാമഗ്രികളുടെ വിതരണം സുഗമമായി പുരോഗമിക്കുകയാണ്.

ആയിരത്തി അഞ്ഞൂറിലധികം പ്രശ്നബാധിത ബൂത്തുകളാണ് കണ്ണൂരിലുള്ളത്. പൊലീസ് സുരക്ഷ കൂടാതെ വെബ് കാസ്റ്റിങ്ങും വീഡിയോ ചിത്രീകരണവും ഉണ്ടാകും. വോട്ടെടുപ്പ് സുഖമമായി നടത്തുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കള്ളവോട്ട് തടയാന്‍ പ്രത്യേക സുരക്ഷയൊരുക്കും. പരാതികളറിയിക്കാനും ഉടന്‍ നടപടി സ്വീകരിക്കാനും പൊലീസ് കണ്‍ട്രോള്‍ റൂം ഉണ്ടാകും. നിശബ്ധപ്രചാരണ ദിവസവും സ്ഥാനാര്‍ഥികള്‍ തിരക്കിലാണ്. കാണാന്‍ വിട്ടുപോയരെ നേരില്‍ കാണുകയും ഫോണിലൂടെ വോട്ടഭ്യര്‍ഥിക്കുകയുമാണ് സ്ഥാനാര്‍ഥികള്‍. നാളെ ഉച്ചക്കു മുമ്പുതന്നെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം. ജില്ലയില്‍ ഇരുപത് കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം. തിരക്കൊഴിവാക്കാന്‍ നാലു ഘട്ടങ്ങളായാണ് പോളിങ്ങ് സാമഗ്രികള്‍ നല്‍കുന്നത്. ഒരു ട്രാന്‍സ്ജെന്‍റര്‍ ഉള്‍പ്പെടെ 5134 സ്ഥാനാര്‍ഥികളാണ് കണ്ണൂരില്‍ ജനവിധി തേടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: