എന്റെ സംസ്ഥാനത്ത് നടപ്പാക്കില്ല: പൗരത്വ നിയമം തള്ളി മൂന്ന് മുഖ്യമന്ത്രിമാർ

ന്യൂഡല്‍ഹി: പൗരത്വ (ഭേദഗതി) ബില്‍ നിയമമായാലും തന്റെ സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കു ശേഷം സമാന നിലപാട് ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലേയും പഞ്ചാബിലേയും മുഖ്യമന്ത്രിമാര്‍. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനുള്ള ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് ഒരു വിധ പിന്തുണയും നല്‍കില്ലെന്ന് വ്യക്തമാക്കിയാണ് കേരളവും പഞ്ചാബും സമാന നിലപാട് കൈകൊണ്ടത്. ബില്ല് ഇന്ത്യയുടെ മതേതര, ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണഘടനാവിരുദ്ധമായ ഇത്തരം നിയമത്തിന് തങ്ങളുടെ സംസ്ഥാനത്ത് സ്ഥാനമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘മതം, ജാതി, ഭാഷ, സംസ്‌കാരം ലിംഗഭേദം, തൊഴില്‍ എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാര്‍ക്കും പൗരത്വത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. പൗരത്വ (ഭേദഗതി) നിയമം ഈ അവകാശം അസാധുവാക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കാനുള്ള നീക്കം ഭരണഘടന നിരസിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: