മുഴപ്പിലങ്ങാട് കാർ തട്ടി പരിക്കേറ്റയാൾ മരിച്ചു

മുഴപ്പിലങ്ങാട്: ഇന്ന് രാവിലെ കുളം ബസാറിൽ കാർ തട്ടി ഗുരുതര പരിക്കേറ്റ ഗീതാ ഹോട്ടൽ ജീവനക്കാരൻ വിജയൻ (59) മരണപ്പെട്ടു. കടവ് റോഡ് സ്വദേശിയാണ്. തലശ്ശേരി കോ-ഓപ്. ഹോസ്പ്പിറ്റലിൽ ആദ്യം പ്രവേശിപ്പിച്ച ഇയാളെ ഗുരുതരാവസ്ഥയായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നതിനിടയിൽ വഴിയിൽ വെച്ചാണ് അന്ത്യമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: