എടക്കാട് കബഡി കളിയുടെ കേളികൊട്ട് വീണ്ടും

എടക്കാട്: ദേശത്തിന്റെ കായികാവേശമായ കബഡി കളിയുടെ മത്സരാരവം ഒരിക്കൽ കൂടി എടക്കാട്ട് ഉയരുകയാണ്. വോയ്സ് ഓഫ് എടക്കാടിന്റെ ആഭിമുഖ്യത്തിൽ 2019 ജനുവരി അവസാന വാരത്തിൽ മലബാർ തലത്തിലും, ജില്ലാ തലത്തിലും കബഡി ടൂർണമെന്റ് നടത്താൻ തീരുമാനിച്ചു. ബസാറിന് സമീപം ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ സിന്തറ്റിക് മാറ്റ് സംവിധാനത്തിലാണ് മത്സരങ്ങൾ നടത്തുക.

കബഡിയുടെ ഗതകാല പ്രതാപം ഓർമിപ്പിക്കും വിധത്തിൽ പ്രാദേശിക ഗ്രാമീണ ടീമുകൾ മാത്രം പങ്കെടുക്കുന്ന ജില്ലാതല മത്സരങ്ങൾക്ക് സമാന്തരമായി കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്‌, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രഗൽഭ ടീമുകൾ മാറ്റുരക്കുന്ന മലബാർ തല ടൂർണമെന്റും നടക്കും. വോയ്സ് ഓഫ് എടക്കാടിന്റെ സാരഥിയായിരുന്ന അന്തരിച്ച എടക്കാട് പ്രേമരാജന്റെ സ്മാരകമായാണ് ഇത്തവണ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം.കെ. അബൂബക്കർ സ്വാഗതം പറഞ്ഞു. സി.നാരായണൻ അധ്യക്ഷനായി. പി. ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.വി. ജയരാജൻ, എം.സജീവൻ, പി.അബ്ദുൽ മജീദ്, നാവത്ത് ചന്ദ്രൻ, കെ.ശിവദാസൻ മാസ്റ്റർ, ആർ. ഷംജിത്ത്, കെ.ടി. റസാഖ്, തലീസ് പി.കെ, ഒ.സത്യൻ, കളത്തിൽ സുരേന്ദ്രൻ, കെ.കെ. മഹേഷ്, പി.പത്മാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇ.കെ. പ്രമോദ് നന്ദി പറഞ്ഞു. യോഗത്തിൽ എൺപതു പേർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: