ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ചു; അഴീക്കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂർ∙ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അഴീക്കൽ ചാലിൽ സ്വദേശി ടി.വി.ആനന്ദ്(19)ആണ് അറസ്റ്റിലായത്. ഇലക്ട്രീഷനായ ആനന്ദിനു സഹായം നൽകിയ ആളെ പൊലീസ് തിരയുന്നുണ്ട്. 

ഇൻസ്റ്റഗ്രാം ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വളപട്ടണം കളരിവാതുക്കലിലെ ക്വാർട്ടേഴ്സിൽ എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ഒരാഴ്ച മുൻപാണു സംഭവം. സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടിയെ രക്ഷിതാക്കൾ കണ്ണൂർ വനിതാ സെല്ലിൽ എത്തിച്ചതോടെയാണു സംഭവം പുറത്തായത്. ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: