ചരിത്രത്തിൽ ഇന്ന്: ഡിസംബർ 13

1545- ട്രന്റ് സുന്നഹദോസ് ആരംഭിച്ചു…

1612- ജർമൻ ശാസ്ത്രജ്ഞൻ സൈമൺ മാറിസ് ആൻഡ്രോമീഡിയ എന്ന ഗാലക്സി കണ്ടെത്തി..

1642… ഡച്ച് പര്യവേക്ഷകൻ Abel Tasman ന്യുസിലൻഡ് കണ്ടു പിടിച്ചു..

1774- അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് തുടക്കം..

1920- ലീഗ് ഓഫ് നേഷൻസ് ഹേഗിൽ അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥാപിച്ചു…

1946.. ഭരണഘടനാ നിർമാണ സഭയിൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു..

1962- നാസ റിലേ 1 വിക്ഷേപിച്ചു. (First active repeater Communication satelite in orbit)

1969- ആർച്ച് ബിഷപ്പ് മക്കാരിയോസ് സൈപ്രസിന്റെ ആദ്യ പ്രസിഡണ്ടായി…

1972- USA യുടെ NASA യുടെ ചന്ദ്ര ദൗത്യത്തിലെ അവസാന പേടകമായ അപ്പോളോ 17 വിക്ഷേപിച്ചു…

1973- സ്വവർഗരതി മാനസിക രോഗമല്ലെന്ന് അമേരിക്കൻ ഡോക്ടർ മാരുടെ പഠനം തെളിയിച്ചു.

1996- കോഫി അന്നൻ UN സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു..

2001- രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം… പാക്കിസ്ഥാൻ പിന്തുണയുള്ള ലഷ്കറെ തോയ്ബ ഭീകരർ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചു.. നിരവധി ഭടൻമാർ കൊല്ലപ്പെട്ടു..

2002- യൂറോപ്യൻ യൂനിയനിൽ പത്ത് സ്വതന്ത്ര രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ തിരുമാനം…

2003- Operation Red dawn .. അമേരിക്കൻ സൈന്യം സദ്ദാം ഹുസൈനെ ഒളിസങ്കേതത്തിൽ നിന്ന് പിടിച്ചു…

ജനനം

1720- ജയിംസ് ഹർഗ്രീവ്സ് – യന്ത്രകൈത്തറിയുടെ ഉപജ്ഞാതാവ്…

1955- മനോഹർ പരിക്കർ – നിലവിൽ ഗോവ മുഖ്യമന്ത്രി.. മുൻ കേന്ദ്ര മന്ത്രി..

1960- വെങ്കടേഷ് – തെലുങ്കു നടൻ..

1980- അർജുൻ ഹാലപ്പ – ഹോക്കി ഇന്ത്യയുടെ മുൻ നായകൻ.. കുടക് സ്വദേശി..

1982- ലാറാ റോക്സ് – USA.. ലോകത്തിൽ ആദ്യമായി HIV ബാധിത എന്ന് സ്ഥിരീകരിക്കപ്പെട്ട നടി…

ചരമം

1784- സാമുവൽ ജോൺസൺ എന്ന ഡോക്ടർ ജോൺസൺ.. സാഹിത്യ പ്രതിഭ. ഇംഗ്ലിഷ് ഭാഷയിലെ ഒരേ ഒരു മഹാ നിരൂപകൻ എന്നറിയിപ്പെട്ട വ്യക്തി..

1930- ബിനോയ് കൃഷ്ണ ബാസു… 22 മത് വയസ്സിൽ ബ്രിട്ടിഷുകാരുടെ വെടിയേറ്റ് മരിച്ച പ്രശസ്ത ബംഗാളി സ്വാതന്ത്ര്യ സമര സേനാനി…

1986- സ്മിതാ പാട്ടിൽ – 1955 ൽ ജനിച്ച് 31 മത് വയസ്സിൽ ലോകത്തോട് വിട പറഞ്ഞ അഭിനയ ചക്രവർത്തിനി. അരവിന്ദന്റെ ചിദംബരം വഴി മലയാളത്തിലും എത്തി..

1987- പി. രാമമൂർത്തി.. തൊഴിലാളി സംഘടനയായ INTUC നേതാവ്..

2012 – ടി.ഷൺമുഖം. ഒളിമ്പ്യൻ ഫുട്‌ബാളർ.. ഒന്നാം ഏഷ്യൻ ഗയിംസിൽ സ്വർണമെഡൽ നേടിയ ഫുട്ബാൾ ടീമംഗം..

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: