കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവനു രക്ഷകരായി പ്രൈവറ്റ് ബസ് ജീവനക്കാർ

തളിപ്പറമ്പ: കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവനു രക്ഷകരായി പ്രൈവറ്റ് ബസ് ജീവനക്കാർ. ചന്ദനക്കാംപാറയിൽ കണ്ണൂരിലേയ്ക്കുള്ള സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായി.
ഇന്ന് ഉച്ചയ്ക്ക് തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഏഴാംമൈലിൽ വെച്ച് യാത്രക്കാരൻ കുഴഞ്ഞുവീഴുകയും, ഉടൻ തന്നെ ട്രിപ്പ്‌ cut ആക്കി എത്രയും വേഗം തന്നെ തളിപ്പറമ്പിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു…
യാത്രക്കാരുടെ സഹകരണം മൂലവും ജീവനക്കാരായ പ്രിയേഷ്, കുട്ടാപ്പി, അഭി എന്നിവരുടെയും സമയോചിതമായ ഇടപെടലുമാണ് യഥാ സമയത്ത് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സഹായകരമായത്.

കൃത്യസമയത്തു തന്നെ ആശുപത്രിയിലെത്തിച്ച PILAKUNNUMMAL ബസ് ജീവനക്കാർക്ക് കണ്ണൂർ വാർത്തകൾ ഓൺലൈനിൻ്റെ അഭിനന്ദനങ്ങൾ…👏👏👏

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: