നിർമ്മാണ സാമഗ്രികൾ വാഹനത്തിലെത്തിയ സംഘം കടത്തികൊണ്ടു പോയി.

മഞ്ചേശ്വരം. കൺസ്ട്രഷൻ സാമഗ്രികൾ വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ സാധനങ്ങൾ മോഷണം പോയി. മഞ്ചേശ്വരം ബേക്കറി ജംഗ്ഷനിൽ സ്ഥാപനം നടത്തുന്ന വോർക്കാടിയിലെ രാജേഷ് ഡിസൂസ (44) യുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നുമാണ് 76 ഷീറ്റുകളും 150 കിലോ ആംഗ്ളറുകളും പിക് അപ്പ് ജീപ്പിലെത്തിയ സംഘം കഴിഞ്ഞ ദിവസം രാത്രി കടത്തികൊണ്ടുപോയത്.രാവിലെ കട തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് എസ്.ഐ.എൻ.പി.രാഘവൻ്റെ നേതൃത്വത്തിൽ അന്വേഷണത്തിൽ മോഷ്ടാക്കൾ എത്തിയ വാഹനത്തിൻ്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: