കണ്ണൂർ നഗരത്തിൽ ഒറ്റനമ്പർ ചൂതാട്ടം രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ : കേരള ഭാഗ്യക്കുറിക്ക് ബദലായി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്ന രണ്ടു പേർ പിടിയിലായി.കണ്ണൂർ ടൗൺ പോലീസും രഹസ്യാന്വേഷണ വിഭാഗവും കണ്ണൂരിൽ വെള്ളിയാഴ്ച റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും കണ്ണൂർ ടൗൺ പ്രിൻസിപ്പൽ എസ്.ഐ അഖിലും ചേർന്ന് നടത്തിയ തിരച്ചലിലാണ് രണ്ട് പേർ പിടിയിലായത്.

ചെറുകുന്ന് സ്വദേശിയും കണ്ണുർ സിറ്റിയിൽ താമസക്കാരായ എം.കെ ഹൗസിൽ നൗഷാദ്(48), ചെറുകുന്ന് ചിടങ്ങിൽ വളപ്പിൽ പീടികയിൽ ഹൗസ് വി.പി സ ഹീദ് (50) എന്നിവരാണ് പിടിയിലായത്.ഇരുചക്രവാഹനങ്ങളിൽ വച്ച് മൊബെൽ ഫോൺ വഴി ഇടപാടുകൾ നടത്തുമ്പോഴാണ് ഇവർ പിടിയിലായത്. കണക്കുകൾ രേഖപ്പെടുത്തിയ ബുക്കും രണ്ട് മൊബെൽ ഫോണുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. നഗരത്തിൽ ഒറ്റ നമ്പർ ലോട്ടറി വ്യാപകമാണെന്ന് നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.സംസ്ഥാന സർക്കാറിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വിധത്തിലാണ് സമാന്തര ഒറ്റ നമ്പർ ചൂതാട്ടം നടന്നു വരുന്നത്. കണ്ണൂർ നഗരത്തിലെ റെയ്ഡുകൾ തടയുന്നതിന് ശക്തമായ റെയ്ഡുകൾ തുടരുമെന്ന് ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറിയിച്ചു.പ്രിൻസിപ്പൽ എസ്.ഐ അഖിൽ, സി.പി.ഒമാരായ മനോജ് കരിമ്പം മനേഷ് കല്യാശേരി, സുനി കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: