പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവും
സുഹൃത്ത് ഓട്ടോ ഡ്രൈവറും അറസ്റ്റിൽ

പയ്യന്നൂര്‍: സ്റ്റേഷൻ പരിധിയിലെപ്രായപൂർത്തിയാകാത്ത മകളെ ബലാൽസംഗത്തിനിരയാക്കിയ പിതാവും മദ്യലഹരിയിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പിതാവിൻ്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറും പോക്സോ കേസിൽ അറസ്റ്റിൽ

പിതാവായ 46 കാരനെയും സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ വെങ്ങര സ്വദേശി സുജി എന്ന സുജിത്തി(40)നെയുമാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.

.പതിനാറുകാരിയായ ദളിത് വിഭാഗത്തിൽപ്പെട്ട മകളെയാണ് 2019ല്‍ പിതാവും രണ്ടുമാസം മുമ്പ് സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചത്.ഒരപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേയാണ് വീട്ടില്‍ അമ്മയില്ലാതിരുന്ന സമയത്ത് ഓട്ടോ ഡ്രൈവറുടെ പീഡനം. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയിലെടുത്ത കേസിലാണ് പയ്യന്നൂര്‍ എസ്‌ഐ കെ.വി.മുരളി പിതാവിന്റെ സുഹൃത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻറു ചെയ്തു. തുടർന്ന് പോലീസ്കസ്റ്റഡിയിലെടുത്ത പിതാവിനെ പോലീസ് ഇന്ന് അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: