കണ്ണൂരിലെ വ്യാപാരിയിൽ നിന്ന് 24 ലക്ഷം രൂപ വെട്ടിച്ച കേസിലെ പ്രതി പിടിയിൽ
കണ്ണൂർ : ചക്കരക്കല്ലിലെ വ്യാപാരിയിൽനിന്നും സാധനം വാങ്ങി 24 ലക്ഷം രൂപ നൽകാതെ വഞ്ചിച്ച് മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി അബ്ദുള്ള സേട്ട് (38) ആണ് അറസ്റ്റിലായത്. ചക്കരക്കല്ലിലെ ഏഷ്യൻ ട്രേഡേഴ്സിൽ നിന്നും 80 ടൺ മൈദ വാങ്ങിയ ശേഷം പണം നൽകാതെ കബളിപ്പിക്കുകയായിരുന്നു. 80 ടൺ മൈദയുടെ വിലയായ 26 ലക്ഷം രൂപയാണ് നൽകാനുണ്ടായിരുന്നത്. ഇതിൽ രണ്ടു ലക്ഷം രൂപ നൽകിയ ശേഷം 24 ലക്ഷം രൂപനൽകാതെ പ്രതി മുങ്ങുകയായിരുന്നു. വ്യപാരിയായ ജീഷിത്തിന്റെ പരാതിയിൽ ചക്കരക്കൽ സിഐ സത്യനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പ്രതി പാലക്കാട് ഗ്രീൻ ലാൻഡ് ട്രേഡേഴ്സ് എന്ന പേരിൽ വ്യാപാരസ്ഥാപനം നടത്തി വരുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് തന്ത്രപരമായി നടത്തിയ നീക്കത്തിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു.എസ്ഐ കെ. രാജീവൻ, പി.പി. പ്രമോദ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.