ഭക്ഷ്യഭദ്രതാ നിയമം; ഗോത്ര വർഗ്ഗ വനിതാ കൂട്ടായ്മ്മ നടത്തി

ഇരിട്ടി: ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഭക്ഷണം ഔദാര്യമല്ല, അവകാശമാണ് എന്ന ആശയ പ്രചാരണത്തിനായി സംസ്ഥാന ഭക്ഷ്യകമ്മീഷൻ നടത്തുന്ന ‘ഭാസുര’ ഗോത്ര വർഗ്ഗ വനിതാ കൂട്ടായ്മ്മയുടെ ജില്ലാ തല ഉദ്ഘാടനം ഇരിട്ടിയിൽ നടത്തി. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ഗ്രോത്ര വർഗ്ഗ വിഭാഗങ്ങൾക്ക് ഉറപ്പു വരുത്തുന്നതിനും ബോധവത്ക്കരിക്കുന്നതിനുമാണ് കൂട്ടായ്മ്മ സംഘടിപ്പിച്ചത്. ഗോത്ര വർഗ്ഗ മേഖലയിലെ ട്രൈബൽ പ്രമോട്ടർമാർക്ക് നിയമത്തെക്കുറിച്ച് ബോധവത്ക്കരണവും ഭക്ഷ്യഭദ്രതാ നിയമത്തിന് പുറത്തുനില്ക്കുന്ന ഗോത്ര വിഭാഗങ്ങളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുന്നതിനും വേണ്ടിയാണ് ഭക്ഷ്യകമ്മിഷൻ ഭാസുര എന്ന പേരിൽ ജില്ലകൾ തോറും കൂട്ടായ്മ്മ സംഘടിപ്പിക്കുന്നത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കൂട്ടായ്മ്മ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യകമ്മീഷൻ അംഗം അഡ്വ. പി. വസന്തം അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം ഇ.സി. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, ജില്ലാ സപ്ലെഓഫീസർ രാജീവ്, ഉത്തരമേഖല റേഷനിംങ്ങ് ഡെപ്യൂട്ടി കൺട്രോളർ കെ. മനോജ്കുമാർ, ഭക്ഷ്യകമ്മീഷൻ അംഗം വി. രമേശൻ, ഊരുമൂപ്പൻ ബാലൻ കൊട്ടൻ , ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസർ എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: