83 ലക്ഷത്തിന്റെ സ്വർണ്ണവുമായി കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

5 / 100

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു.ദുബായിൽ നിന്നും എത്തിയ യാത്രക്കാരായ രണ്ടു പേരിൽ നിന്ന് 83 ലക്ഷത്തിന്റെ സ്വർണ്ണ ശേഖരമാണ് പിടികൂടിയത് . കോഴിക്കോട് വളയം സ്വദേശി ഇസ്മായിൽ ( 47 ) , കർണ്ണാടക കാർവാർ ആസാദ് നഗറിലെ റയാൻ ഹസൻ ( 27) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത് . എയർ ഇന്ത്യ വിമാനത്തിലെത്തിയ ഇവരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇസ്ലായിൽ നിന്നും കുഴമ്പു രൂപത്തിൽ 1678.5 ഗ്രാം സ്വർണ്ണവും റയാൻ ഹസനിൽ നിന്ന് 117 ഗ്രാം സ്വർ ണ്ണവും പിടികൂടിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: