ഗുഡ്സ് വാഹനം മറിഞ്ഞ് അപകടം;പത്തു വയസ്സുകാരൻ മരിച്ചു ;ഏഴ് പേർക്ക് പരിക്ക്

4 / 100

 

 

കേളകം:ഇരട്ടത്തോട്ടിൽ ഗുഡ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പത്തു വയസ്സുകാരൻ മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ തൊണ്ടിയിൽ റെജിയുടെ മകൻ ആദർശാണ് മരിച്ചത്.അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കൂടാതെ വാഹനത്തിൽ ഉണ്ടായിരുന്ന ഏഴ് പേർക്കും പരിക്കേറ്റു. ചുങ്കക്കുന്ന് മുക്ക ടെക്കാട്ട് സാൽവിയ (15), സൻജൽ, തൊണ്ടിയിൽ ഹൗസിലെ സെബാൻ (5), കെവിൻ, കാരത്തു കുന്നേൽ അലൻ തോമസ്, അജയ് തോമസ്, വായക്കാലായിൽ പ്രിയ പൗലോസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്.കേളകം ഭാഗത്തു നിന്നു വന്ന മഹീന്ദ്ര മാക്സിമ ഗുഡ്സ് വാഹനമാണ് മറിഞ്ഞത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: