കാറിലെത്തി ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയ സംഭവം ; പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം

കണ്ണൂർ ; ഇ​രി​ക്കൂ​റി​ല്‍ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. കെ​എ​ല്‍ 58 എ​ല്‍ 2021 ഇ​ന്നോ​വ കാ​റാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ഇ​രി​ക്കൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​രി​ക്കൂ​ര്‍ പാ​ല​ത്തി​നു സ​മീ​പം കാ​ര്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഷ​രീ​ഫ്, റി​യാ​സ്, ഹു​സൈ​ന്‍, സ​മീ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പ്ര​തി​ക​ള്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ 30 ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​രി​ക്കൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും ബ​സ് ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റു​മാ​യ നി​ടു​വ​ള്ളൂ​രി​ലെ അ​ലി അ​ക്ബ​റി​നു (33) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന അ​ലി അ​ക്ബ​റി​നെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ണ്ണൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പം വെ​ച്ച്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി​ട്ടും പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രേ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: