പാപ്പിനിശ്ശേരി കടവ് റോഡിൽ നിന്നും ഹൈവേയിലേക്ക് കടക്കുന്ന വാഹനങ്ങളെ വഴിതിരിച്ചു വിടുന്നതിൽ പ്രതിഷേധിച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്

പാപ്പിനിശ്ശേരി കടവ് റോഡിൽ നിന്നും ഹൈവേയിലേക്ക് കടക്കുന്ന വാഹനങ്ങളെ വഴിതിരിച്ചു വിടുന്നതിൽ പ്രതിഷേധിച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്.പാപ്പിനിശ്ശേരി കടവ് റോഡിൽ നിന്നും കേവലം 200 മീറ്ററിൽ എത്തേണ്ട ഹൈവേയിലേക്ക് ചുങ്കം മുത്തപ്പൻ ക്ഷേത്രം റോഡിലുടെ വഴി തിരിച്ചുവിട്ട് 2.1 കിലോമീറ്റർ ദൂരമാണ് വാഹനം ഓടിച്ചു പോകേണ്ടത്.റോഡിൻറെ അറ്റകുറ്റപ്പണികൾ നടത്തതാണ് ഇതിനു കാരണം . അതെ സമയം കൊച്ചു കുട്ടികൾ കടന്നു പോകുന്ന ചുങ്കം മുത്തപ്പൻ ക്ഷേത്രം റോഡിൽ വാഹനങ്ങൾ മത്സര ഓട്ടമാണ് നടത്തുന്നത്. കൂടാതെ റോഡിൻറെ അവസ്ഥയും വളരെ ശോചനീയമാണ് .ഈ റോഡിനിരുവശത്തും താമസിക്കുന്ന കുടുംബങ്ങൾക്ക് ഇതുമൂലം മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ദിനംപ്രതി റോഡിൽ നിന്നും ഉയരുന്ന പൊടിപടലങ്ങൾ വലിയ രീതിയിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുന്നുണ്ട്.കൂടാതെ ചുങ്കം ജംഗ്ഷനിൽ എത്തുമ്പോൾ ഓട്ടോകളും മറ്റു വാഹനങ്ങളും ഇരുവശങ്ങളിൽ നിന്നും കയറി വരുന്നതും ഗതാഗതകുരുക്കിനും ഇടയാക്കുന്നുണ്ട്.വെറും 200 മീറ്ററിൽ എത്തിച്ചേരേണ്ട ഹൈവേയിലാണ് ഇത്തരത്തിൽ കഷ്ടതകൾ അനുഭവിച്ച് യാത്രക്കാർ ചുറ്റി വരുന്നത്.ഇതിനെതിരെയാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധവുമായി മുന്നോട്ടു പോകുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: